കൊച്ചി•മരിക്കുന്നതിന് മുന്‍പ് നടന്‍ കെ.എല്‍ ആന്റണി വിളിച്ചിരുന്നതായി മകനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍. ഉച്ചയോടെ ചാച്ചൻ വിളിച്ചു, ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെന്നും പറഞ്ഞതായി ലാസര്‍ ഷൈന്‍ പറഞ്ഞു.
എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടിയെത്തിയെങ്കിലും ചാച്ചൻ പിടി തന്നില്ല. അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. വൈകുന്നേരം 4.25 ഓടെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചതായും ലാസര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നാടക-സിനിമാ നടനായ കെ.എല്‍ ആന്റണി മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഗപ്പി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
ലാസര്‍ ഷൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉച്ചയോടെ ചാച്ചൻ വിളിച്ചു; ‘ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു.
എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല.
അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറിൽ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ…
(വിവരങ്ങൾക്ക്- 9656805588, 9447358443, 9605985798)
https://www.facebook.com/lasarshine/posts/10217433408484422
Post Your Comments