ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭൂമിയില്‍ നാമാസിന് അനുമതി തേടി ഹരജി സമര്‍പ്പിച്ചയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയിട്ട് അലഹബാദ് ഹൈക്കോടതി. റായ്ബറേലിയിലെ അല്‍റഹ്മാന്‍ ട്രസ്റ്റിനാണ് തരംതാണ പ്രശസ്തിക്ക് നല്‍കിയ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടി കോടതി പിഴയിട്ടത്. സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നതും കോടതിയുടെ സമയം പാഴാക്കുന്നതുമാണ് ഹർജിയെന്ന് ബെഞ്ച് കുറ്റപ്പെടുത്തുകയും ചെയ്ത കോടതി സമൂഹത്തിനു ഇതുമൂലം അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും നിരീക്ഷിച്ചു.
ഭൂമി തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി പറയാനിരിക്കെ മുസ്ലിം സംഘടന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരനില്‍നിന്ന് അഞ്ചുലക്ഷം വസൂലാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും ഫൈസാബാദ് ജില്ല മജിസ്‌ട്രേറ്റിന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡി.കെ. അറോറ, അലോക് മാഥൂര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി തള്ളിയത്.
Post Your Comments