റിയാദ് : വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്തിയേക്കും. തീരുമാനം ഉടനുണ്ടാകും. സൗദിയില്‍ ആദ്യമായി നടന്ന ദിര്‍ഇയ്യ ഫോര്‍മുല ഇ-കാറോട്ട മത്സരം വീക്ഷിക്കാന്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക് വിസിറ്റിങ് വിസ അനുവദിച്ചിരുന്നു. ആയിരം വിദേശികള്‍ ഇത് പ്രയോജനപ്പെടുത്തി. സൗദിയിലെത്തിയ വിദേശികള്‍ പൈതൃക ഗ്രാമങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇ-വിസ അനുവദിക്കുന്നുണ്ട്. സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ ഇ-വിസകള്‍ കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് അനുവദിക്കുന്നത് സജീവ പരിഗണനയിലാണ്.
കൂടുതല്‍ വിനോദസഞ്ചാരികള്‍ വരുന്നതോടെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ മന്ത്രാലയവും ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റിയും ഇ-വിസ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്.
Post Your Comments