കോട്ടയം: എന്‍.എസ്.എസ് പ്രവര്‍ത്തകരായ കോണ്‍ഗ്രസുകാര്‍ക്ക് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതിന് വിലക്ക്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന എന്‍.എസ്.എസ് നിലപാട് തെറ്റാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മഞ്ചേശ്വരം മുതല്‍ പാറശാലവരെ ഈ മാസം 26നാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോഡ്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് വഴി കണ്ണൂര്‍-വയനാട് ജില്ലകളിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, മാഹി, അഴിയൂര്‍ എന്നിവിടങ്ങളില്‍ എത്തും. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വടകര, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, ഇടിമുഴിക്കല്‍. മലപ്പുറം-പാലക്കാട് ജില്ലകളിലെ യൂണിവേഴ്സിറ്റി, ചേളാരി, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ബിപി അങ്ങാടി, തിരുന്നാവായ, കുറ്റിപ്പുറം, എടപ്പാള്‍, ചങ്ങരംകുളം, കൊരട്ടിക്കര. തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍, പെരുമ്പിലാവ്, കുന്ദംകുളം, കേച്ചേരി, പൂങ്കുന്നം, തൃശൂര്‍, ഒല്ലൂര്‍, ആമ്പല്ലൂര്‍, പുതുക്കാട്, കൊടകര, ചാലക്കുടി, കൊരട്ടി, ചിറങ്ങര.
എറണാകുളം ജില്ലയിലെ കുറുകുറ്റി, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വാഴക്കുളം. ഇടുക്കി ജില്ലയില്‍ വെങ്ങല്ലൂര്‍, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ. കോട്ടയം ജില്ലയിലെ പാല, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി, ഇടിഞ്ഞില്ലം. തുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍ ഏനാത്ത് എന്നിവിടങ്ങലിലൂടെ പത്തനംതിട്ട, ആലപ്പുുഴ ജില്ലകള്‍ മറികടക്കും. കൊല്ലം ജില്ലയിലെ ഏനാത്ത് കൊട്ടാരക്കര, വാളകം, ആയൂര്‍, ചടയമംഗലം, നിലമേല്‍, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, കാരേറ്റ് വെഞ്ഞാറമ്മൂട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല, കേശവദാസപുരം, സെക്രട്ടറിയേറ്റ്, തമ്പാനൂര്‍, കിള്ളിപ്പാലം, വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കളിയിക്കാവിള എന്നിവിടങ്ങളിലാണ് ദീപം തെളിയിക്കുന്നത്.
Post Your Comments