![](/wp-content/uploads/2018/12/bjp.1545373428.jpg)
തിരുവനന്തപുരം: ശബരിമല സമരത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനസമിതി നേതാവുൾപ്പെടെ അംഗങ്ങൾ രാജിവെക്കുന്നതായി സൂചന. സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ, മുൻ ആർ എം പി സംസ്ഥാന കമ്മറ്റിയംഗവും ഇപ്പോൾ ബിജെപി നേതാവുമായ ഉഴമലയ്ക്കൽ ജയകുമാർ എന്നിവരും ഉൾപ്പെടെയുള്ളവർ ആണ് രാജി വെക്കുന്നതായി പത്ര സമ്മേളനം നടത്തി പറഞ്ഞത്.
ശബരിമല വിഷയത്തിൽ ആർ എസ് എസ് നിലപാടുകൾ ബിജെപിയിൽ അടിച്ചേൽപ്പിക്കുന്നതായും ഒരു സംസ്ഥാന കമ്മറ്റിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും ഇവർ ആരോപിക്കുന്നു. ഈ നേതാക്കൾ സിപിഎമ്മിലേക്ക് പോകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments