കുവൈറ്റ് സിറ്റി•ആസ്ബറ്റോസ് ക്യാൻസറിനു കരണമാകുന്നതിനാൽ അവയുടെ സാന്നിധ്യം ഉള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ തീരുമാനപ്രകാരമാണിത്.
ടാൽക്കം പൗഡർ ഉത്പന്നങ്ങളിൽ അപകടകരമായ ഘടകങ്ങൾ ഉണ്ടെന്ന വാർത്തയെ തുടർന്ന് വിദഗ്ധപരിശോധന നടത്തിയിരുന്നു. അത്തരം വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കുന്ന കേന്ദ്രവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് അണ്ടർ സെക്രെട്ടറി അറിയിച്ചു.
Post Your Comments