വനിതാമതിൽ പൊളിയാതിരിക്കാൻ മുൻകരുതലുമായി സി.പി.എം പ്രവർത്തകർ രംഗത്ത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്, സി.ഐടിയു, എന്‍.ജി.ഒ യൂണിയന് തുടങ്ങിയവയും കെ.എസ്.ടി.എ അടക്കമുള്ള അദ്ധ്യാപക സംഘടനകളും വിവിധ ട്രേഡ് യൂണിയന് സംഘടനകൾ ഉൾപ്പെടെയുള്ളവർ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
മുന്‍പ് നിരവധി തവണ ഡി.വൈ.എഫ്.ഐ ഒറ്റയ്ക്ക് മനുഷ്യചങ്ങലയും മനുഷ്യമതിലും തീര്‍ത്ത അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തിയാണ് സി.പി.എം നേതൃത്വം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനത്തില്‍ ഓരോ പ്രദേശത്തും വനിതകളെ ഇറക്കുന്നതിനായി പ്രത്യേക വളണ്ടിയേഴ്സിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
Post Your Comments