ഹൈദരാബാദ്: ഹൈദരാബാദ് ‘ടിസ്സി’ലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. കോഴ്സ് നിര്‍ത്തലാക്കില്ലെന്നും ഹോസ്റ്റല്‍ സൗകര്യം പുനഃസ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. ബി എ സോഷ്യല്‍ സയന്‍സ് കോഴ്സ് എടുത്തുകളയാനും ഹോസ്റ്റല്‍ സൗകര്യം ഒഴിവാക്കാനുമുള്ള മാനേജ്മെന്റ് തീരുമാനത്തിന് എതിരെയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നത് .
യു ജി സി സഹായം നിര്‍ത്തലാക്കാക്കിയതാണ് കോഴ്സ് തുടരാന്‍ കഴിയാത്തതെന്നായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ വാദം. നിലവില്‍ തെലങ്കാന സര്‍ക്കാരിന്റെ വാടക കെട്ടിടത്തില്‍ ആണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
Post Your Comments