KeralaLatest News

‘സാരഥി’ ഡ്രൈവിങ് ലൈസൻസ് കേരളത്തിലും

പാലക്കാട് : ‘സാരഥി’ ഡ്രൈവിങ് ലൈസൻസ് കേരളത്തിലും. വാഹനം ഓടിക്കുന്നവർക്ക് ഇനി ലഭിക്കുക കേന്ദ്ര സർക്കാരിന്റെ ‘സാരഥി’ ഡ്രൈവിങ് ലൈസൻസായിരിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ലൈസൻസിനായി അപേക്ഷിക്കുന്ന ‘സാരഥി’ സമ്പ്രദായം വടക്കാഞ്ചേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലും ആരംഭിച്ചു.

നിലവിൽ സംസ്ഥാന സർക്കാരുകളുടെ മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കാമെങ്കിലും പുതിയ സമ്പ്രദായം നടപ്പാവുന്നതോടെ ലൈസൻസ് നൽകുന്നതു കേന്ദ്ര സർക്കാരാകുമെന്നതാണു പ്രത്യേകത.

ലേണേഴ്സ് ലൈസൻസിനും ഒറിജിനൽ ലൈസൻസിനും ഓൺലൈൻ വഴി അപേക്ഷിക്കാം. ടെസ്റ്റിനുള്ള തീയതി സ്വയം തിരഞ്ഞെടുക്കുകയും ചെയ്യാം. ടെസ്റ്റ് നടത്തുക അതതു സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാകും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ‘സാരഥി’, ‘പരിവഹൻ’ സൈറ്റുകൾ വഴിയാണു ലേണേഴ്സ് ലൈസൻസിന് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്തു സമർപ്പിക്കണം. അപേക്ഷിക്കുന്ന തീയതി എല്ലാ വിവരങ്ങളും അപേക്ഷകന്റെ ഫോണിലൂടെ ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button