KeralaLatest News

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ന്മാര്‍ക്ക് മൂന്ന് വര്‍ഷത്തെ ബോണ്ട് ഉടമ്പടി- ടോമിന്‍ ജെ തച്ചങ്കരി

കെ എസ് ആര്‍ ടി സി യില്‍ കണ്ടക്ടര്‍ന്മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതിനായി എം.ഡി ടോമിന്‍ ജെ തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പുതുതായി ജോലിയില്‍ പ്രവേശിക്കാനെത്തിയ ഉദ്യോഗര്‍ത്ഥികളുടെ ചടങ്ങിലാണ് ഇക്കാര്യം വ്യകതമാക്കിയത്. കുറഞ്ഞത് മൂന്ന് വര്‍ഷം ബോണ്ട് ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെ സ്ത്രമായി കാണരുതെന്നും തച്ചങ്കരി ഓര്‍മിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ ജോലിയില്‍ പ്രവേശിച്ച് ചെറിയ കാലയളവിനുള്ളില്‍ മറ്റൊരു ജോലി കിട്ടി പോകണമെന്ന് പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരാന്‍ സാധിക്കില്ല. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നും തച്ചങ്കരി പറഞ്ഞു.

അതേസമയം കെ.എസ് ആര്‍.ടി.സിയില്‍ പുതുതായി നിയമനം ലഭിച്ചവര്‍ക്ക് എം.ഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് താത്കാലിക കണ്ടക്ടര്‍ ലൈന്‍സ് നല്‍കുമെന്നും തച്ചങ്കരി അറിയിച്ചു. ഇതിലൂടെ നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഈ നടപടിയെന്നും അദ്ദേഹം അറിയിച്ചു.  നാളെ മുതല്‍ പരീശീലനം ആരംഭിച്ച് കഴിയുന്നത്ര പെട്ടെന്ന് ജോലിയില്‍ പ്രവേശിച്ച് മികവ് പുലര്‍ത്തുന്ന വ്യക്തിക്ക് പ്രത്യേക സമ്മാനം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും തച്ചങ്കരി ഉദ്യോഗാര്‍ത്ഥികളോട് സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും വലിയ സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിച്ചയുടന്‍ ആരും ലീവെടുത്ത് പോകരൂതെന്നും തച്ചങ്കരി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ലാഭത്തിലായാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടുതലായി ലഭിക്കും. കേരളത്തിലെ പൊതു മേഖല സ്ഥാപനങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാകുന്നതെന്ന് കെ എസ് ആര്‍ ടി സിക്കാണ് അതു പോലെ തന്നെ ജനങ്ങളുടെ ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള പൊതുമേഖല സ്ഥാപനമെന്ന സവിശേഷത കെ എസ് ആര്‍ ടി സിക്ക് ഉണ്ടെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. പി എസ് സി വഴി എത്തുന്നവര്‍ കഴിവുള്ളവരും പ്രലോഭനങ്ങള്‍ക്ക് ഒന്നും തന്നെ വഴങ്ങാത്തവരുമാണെന്ന വിശ്വാസമുണ്ട് അത് നിങ്ങള്‍ നിലനിര്‍ത്തണമെന്നും തച്ചങ്കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button