Latest NewsIndia

പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യ ഗേറ്റിന് സമീപമുള്ള എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടേറ്റിന്റെ ഓഫീസില്‍ ബുധനാഴ്ച്ച രാവിലെ 11.15 ഓടെ അഭിഭാഷകനോടൊപ്പമെത്തിയാണ് ചിദംബരം മൊഴി നല്‍കിയത്.ഏഴ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

ചിദംബരത്തെ ജനുവരി 15 വരെ അറസ്റ്റു ചെയ്യരുതെന്നും എന്നാല്‍ ഈക്കാലയളവില്‍ ചിദംബരം അന്വേഷണത്തോട് സഹകരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. കള്ളപണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസിലാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.

നേരത്തെ ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടിയിരുന്നു. 2007 ല്‍ ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button