ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ബുധനാഴ്ച , 19മ് തീയതി അര്‍ദ്ധരാത്രി മുതല്‍ താഴ് വര രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. 1996ന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 19 അര്‍ദ്ധരാത്രിയോടെ ഗവര്‍ണറുടെ ഭരണത്തിന്റെ കാലാവധി അവസാനിക്കും. അതേസമയം കശ്മീരിലെ രാഷ്ട്രപതി, ഗവര്‍ണര്‍ ഭരണം അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ദേശീയ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തി ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് ഭരിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍ വലിച്ചതോടെയാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂണിലാണ് ബിജെപി പിഡിപിക്കുള്ള പിന്തുണ പിന്‍ വലിച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ മാസം നിയമസഭ പിരിച്ച് വിട്ടിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments