![](/wp-content/uploads/2018/12/binnalae.jpg)
കൊച്ചി: കലാകാരന്മാരുടെ ആഘോഷമായ കൊച്ചി മുസിരിസ് ബിനാലെ പുതുമയോടെ മുന്നേറുന്നു. ബിനാലെയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഗാലാന്‍ഡ് സ്വദേശിയായ തെംസുയാംഗര്‍ ലോംഗ്കുമാറിന്റെ ‘ഗോഡ്സ് സമ്മിറ്റ്’ എന്ന സൃഷ്ടിയാണ്. ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഗോത്ര വര്‍ഗ്ഗ സംസ്‌കാരത്തിന്റെ പൈതൃകങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാഗാലാന്റിന്റെ മണ്ണ് തന്നെയാണ് ഈ സൃഷ്ടിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ വിവിധ തലത്തിലുള്ള തത്വചിന്തകള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. തന്റെ തന്നെ ഭൂതകാലമാണ് ഇതിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രതിമ നിര്‍മ്മിതിയില്‍ അധിഷ്ഠിതമായ മള്‍ട്ടിമീഡിയ മാധ്യമമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.’ ക്യാച്ച് എ റൈന്‍ബോവ 2′ എന്നപേരില്‍ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി മറ്റൊരു സൃഷ്ടിയും അദ്ദേഹത്തിന്റേതായി ബിനാലെയിലുണ്ട്.
Post Your Comments