![KERALA HIGH COURT](/wp-content/uploads/2018/08/kerala-high-court.jpeg)
കൊച്ചി: വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതില്‍ പങ്കെടുപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കി. അതേസമയം പരിപാടിക്ക് ചെലവാക്കുന്ന തുക വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ മതില്‍ നിര്‍മ്മിക്കുന്നതെന്നും ഇതിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് . സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ബജറ്റില്‍ മാറ്റി വച്ചിരിക്കുന്ന ഫണ്ടാണ് ഇതിനായി ഉപയോഗിക്കുക. ഈ ഫണ്ട് വിനിയോഗിക്കാതിരുന്നാല്‍ നഷ്ടമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വനിതാ മതിലില്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചില്ല. എന്നാല്‍ പരിപാടിക്ക് ചെലവാകുന്ന തുകയുടെന കണക്ക് കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് ക്രിസ്തുമസ് അവധി കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Post Your Comments