ലക്നൗ: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നമസ്കാരിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹ ര്‍ജി ലക്നൗ ഹെെക്കോടതി തളളി. അതുമാത്രമല്ല സമൂഹത്തില്‍ അശാന്തി ഉണ്ടാക്കുകയാണ് ആണ് ഹര്‍ജിക്കാരുടെ ലക്ഷ്യമെന്നും ആവശ്യമില്ലാത്ത പേരിന് വേണ്ടി കോടതിയെ ഉപയോഗിച്ചതിനും ഇവര്‍ക്കെതിരെ കോടതി 5 ലക്ഷം രൂപ പിഴയും വിധിച്ചു.
അല്‍ റഹ്മാന് ട്രസ്റ്റാണ് ഹര്‍ജി നല്‍കിയിരുന്നത്. തര്‍ക്ക സ്ഥലത്ത് നമസ്കരിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് ഡി.കെ അറോറ, അലോക് മാതുല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ട്രസ്റ്റ് പിഴ അടയ്ക്കുന്നില്ലെങ്കില്‍ തുക ഇവരുടെ സ്വത്തില്‍ നിന്ന് ഈടാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദ്ദേശവും നല്കി.
Post Your Comments