Latest NewsCinemaIndia

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ’ മാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം. ഫിലിം ക്രിട്ടിക് ഗില്‍ഡ് ആന്‍ഡ് മോഷന്‍ കണ്ടന്റ് ഗ്രൂപ്പ് നടത്തിയ ക്രിട്ടിക് ചോയ്‌സ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് (സി എസ് എഫ് എ) നല്‍കി വരുന്ന മികച്ച നടിക്കുള്ള അവാര്‍ഡാണ് കനിയെ തേടിയെത്തിയത്.

ചിത്രത്തില്‍ ബേബി അനഘയുടെ അമ്മയായി അരങ്ങിലെത്തിയ കനി കുസൃതി മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ കയ്യിലെടുക്കാനും നടിക്കായി. സമൂഹ മാധ്യമങ്ങളിലടക്കം ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

സര്‍ജുനി യാണ് ‘മാ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധവും അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു പ്രതിസന്ധിയുമാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ കനിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button