ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 35,000 കിമി അകലെയുള്ള ഭ്രമണപഥത്തിൽ ജി സാറ്റ് 7A എത്തിചേർന്നു. ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ്7എയെ ഭ്രമണപഥത്തിലെത്തിച്ചത്.
Communication satellite GSAT-7A on-board GSLV-F11 has been launched at Satish Dhawan Space Centre in Sriharikota. pic.twitter.com/fPTpjuIFFT
— ANI (@ANI) December 19, 2018
2,250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ത്യ മാത്രമായിരിക്കും എട്ട് വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന പരിധി.തദ്ദേശീയമായ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ജിഎസ്എൽവിയുടെ ഏഴാമത് വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്. മൂന്നുഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക.
#WATCH: Communication satellite GSAT-7A on-board GSLV-F11 launched at Satish Dhawan Space Centre in Sriharikota. pic.twitter.com/suR92wNBAL
— ANI (@ANI) December 19, 2018
കൂടാതെ ശ്രീഹരിക്കോട്ടയില്‍ ഈ വര്‍ഷം നടന്ന ഏഴാം വിക്ഷേപണമാണിത്. ജി.എസ്.എല്‍.വി. ശ്രേണിയിലെ 13ാം വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി.എഫ്11.
ISRO: #GSLVF11 successfully launches #GSAT7A into Geosynchronous Transfer Orbit. pic.twitter.com/MLb5zKL5rJ
— ANI (@ANI) December 19, 2018
Post Your Comments