കണ്ണൂര്‍ : മുട്ടക്കോഴി പരിപാലനത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്താനുള്ള പദ്ധതികളുമായി കല്ല്യാശ്ശേരി പഞ്ചായത്ത്. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെയും കല്ല്യാശ്ശേരി പഞ്ചായത്ത് വെറ്റിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന മുട്ടക്കോഴി പരിപാലനവും രോഗനിയന്ത്രണ ക്ലാസ്സും നടത്തി.
കല്ല്യാശ്ശേരി സൗത്ത് യു പി സ്‌കൂളിലെ അനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്.
മൃഗസംരക്ഷണ വകുപ്പ് കല്ല്യാശ്ശേരി പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുള്ള എസ്റ്റാബ്ലിഷിംഗ് ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഇന്‍ സ്‌കൂള്‍ എന്ന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള 61 വിദ്യാര്‍ഥികള്‍ക്ക് കോഴികുഞ്ഞുങ്ങളെയും തീറ്റയും മരുന്നുകളും നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ വളര്‍ത്തിയ കോഴികളുടെ മുട്ടകള്‍ വച്ച് പഞ്ചായത്ത് എഗ്ഗ് ഫെസ്റ്റുംനടത്തി.
പരിപാടിയുടെ ഉദ്ഘാടനം വിദ്യാര്‍ഥികളില്‍ നിന്നും മുട്ട വാങ്ങി കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന നിര്‍വ്വഹിച്ചു.വികസന സ്ഥിരം സമിതി അധ്യക്ഷ സി നിഷ അധ്യക്ഷത വഹിച്ചു.
Post Your Comments