Latest NewsTechnology

പ്രമുഖ സ്മാര്‍ട് ഫോൺ കമ്പനി ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു

പ്രമുഖ  സ്മാര്‍ട് ഫോൺ കമ്പനി വിവോ ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപ മുടക്കിയാണ്  പ്ലാന്റ് സ്ഥാപിക്കുക. ഇതിനായി ഉത്തര്‍പ്രദേശില്‍ 169 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. പുതിയ പ്ലാന്റ് വരുന്നതോടെ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ വിലക്കുറവും പുതിയ തൊഴില്‍ അവസരങ്ങളും സാധ്യമാകും. ആദ്യ ഘട്ടത്തില്‍ തന്നെ 5000ത്തോളം  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

vivo

ഗുണമേന്മയുള്ള പുതിയ ഉല്‍പന്നം നല്‍കാനുള്ള പ്രതിബദ്ധതയോടെയാണ് വിവോ 2014-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചതെന്നു വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ നിപുണ്‍ മാര്യ. ഇന്ത്യ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിപണിയാണെന്നും ഇന്ത്യയില്‍ ഞങ്ങള്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ട് പ്രതിബദ്ധതയെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button