Latest NewsSaudi Arabia

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകുക: നവയുഗം

അൽ ഖോബാർ: സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്ന ഈ കാലഘട്ടത്തിൽ, നാട്ടിലേയ്ക്ക് തിരികെ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്‌ക്കരിച്ച് കൂടുതൽ മുൻഗണന നൽകി നടപ്പിലാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ-തുഗ്‌ബ മേഖല സംയുക്ത കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാർ റഫ ആഡിറ്റോറിയത്തിൽ തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം കോബാർ മേഖല – തുഗ്‌ബ മേഖല എന്നിവയുടെ സംയുക്ത സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, കേന്ദ്രട്രഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ എന്നിവർ ക്യാമ്പയിനുകളെക്കുറിച്ചും, ഭാവിപരിപാടികളെക്കുറിച്ചും, ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.

നവയുഗം കോബാർ മേഖല സെക്രെട്ടറി അരുൺ ചാത്തന്നൂർ സ്വാഗതവും, കേന്ദ്രകമ്മിറ്റിഅംഗം ബിനുകുഞ്ഞു നന്ദിയും പറഞ്ഞു. അൽ കോബാർ, തുഗ്‌ബ എന്നീ മേഖലകളിൽ നിന്നുള്ള യൂണിറ്റ് ഭാരവാഹികൾ,മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button