സ്‌പോര്‍ട് ബൈക്ക് ശ്രേണിയിൽ ശക്തരാകാൻ പുതിയ ബൈക്കുമായി ഹീറോ മോട്ടോകോര്‍പ്പ്. 200 സിസി എഞ്ചിന്‍ കരുത്തിൽ പുതിയ കരിസ്മയെ കമ്പനി വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2019 ല്‍ എക്‌സ് പള്‍സ് 200 നും 200 T അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കൊപ്പമായിരിക്കും പുതിയ കരിസ്മ എത്തുക. ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമും 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്,എബിഎസ് എന്നിവ പ്രതീക്ഷിക്കാം. എക്‌സ്ട്രീം 200 Rലെ എഞ്ചിനായിരിക്കും ഈ ബൈക്കിനും ജീവൻ നൽകുക. വിപണിയിൽ എത്തിയാൽ പുതിയ കരിസ്മയ്ക്ക് ഒന്നരലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.
Post Your Comments