ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയും തിരക്കുകളും പലപ്പോഴും നമ്മളെ അതിനനുവദിക്കില്ലെന്നതാണ് സത്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ എന്നതാണ്.
എന്നാല്‍ പലപ്പോഴും അല്‍പസമയം ആരോഗ്യ കാര്യത്തിനായി മാറ്റി വെച്ചാല്‍ പല അനാരോഗ്യത്തേയും നമുക്ക് മുന്‍കൂട്ടി തടയാം. ആരോഗ്യത്തോടെ ഇരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.
പ്രോസസ്സ്ഡ് ഫുഡ്
പ്രോസസ്ഡ് ഫുഡിന്റെ അളവ് കുറയ്ക്കാം. ഇതില്‍ രാസപദാര്‍ത്ഥങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ആരോഗ്യത്തിന് ഭീഷണി ഉയത്തുന്ന കാര്യം. ശരീരത്തിന് പെട്ടെന്ന് ദഹിക്കില്ലെന്നതും ഇത്തരത്തിലുള്ള ഭക്ഷണത്തിന്റെ പ്രത്യേകതയാണ്.
വ്യായാമം
ജീവിതചര്യ വ്യായാമം ജീവിതചര്യയാക്കി മാറ്റുകയാണ് അത്യാവശ്യം ചെയ്യേണ്ട മറ്റൊരു കാര്യം. ഒരിക്കലും വ്യായാമം ചെയ്യാതെ അനാരോഗ്യം മാത്രം സമ്പാദിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നം ജീവിത കാലം മുഴുവന്‍ അനുഭവിക്കേണ്ടി വരും എന്നതാണ് സത്യം.
ഭക്ഷണം കൂടുതല്‍
ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. മൂന്ന് നേരം കഴിയ്ക്കുന്നത് മൂന്നില്‍ നിന്നും അഞ്ചാക്കി ഉയര്‍ത്തുക. ഇത് ദഹനപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
സ്വന്തം പാചകം
സ്വന്തം പാചകം തന്നെയാണ് ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും നല്ലത്. എന്നാല്‍ പലപ്പോഴും പലരും പാചക കാര്യത്തിലും അല്‍പം പുറകോട്ടു തന്നെയാണ് ഇത് സൃഷ്ടിക്കുന്ന അനാരോഗ്യമാണ് ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍.
കഴിക്കുന്നതിനെക്കുറിച്ച് ധാരണ
എന്താണ് കഴിയ്ക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. വിശപ്പ് എന്നതിനുപരി ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയാണ് ചെയ്യേണ്ടത്.
Post Your Comments