Latest NewsKerala

ശബരിമല യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ല്‍ പുനര്‍ ചിന്തനത്തിനൊരുങ്ങി സി.​പി.​എം​

ശബരിമല: ശബരിമല യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ല്‍ സി.​പി.​എം​ പുനര്‍ ചിന്തനത്തിനൊരുങ്ങുന്നു. വിഷയത്തിൽ ​പൊ​ലീ​സ് ​നി​ല​പാ​ടി​ലും ​ ​മാ​റ്റം.​ ​യു​വ​തി​ക​ളെ​ ​പ്ര​വേ​ശി​പ്പി​ച്ചാ​ല്‍​ ​നി​ല​വി​ലു​ള്ള​ ​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം​ ​ക​ലു​ഷി​ത​മാ​കു​മെ​ന്ന​ ​തി​രി​ച്ച​റി​വാ​ണ് ​ജാ​ഗ്ര​ത​ ​പു​ല​ര്‍​ത്താ​ന്‍​ ​പൊ​ലീ​സി​നെ​ ​പ്രേ​രി​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​എ​രു​മേ​ലി​യി​ല്‍​ ​നാ​ല് ​ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളെ​ ​പൊ​ലീ​സ് ​മ​ട​ക്കി​ ​അ​യ​ച്ച​ത് ​ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്.​ ​

എ​ന്നാ​ല്‍​ ​ത​ന്ത്രി​യും​ ​പ​ന്ത​ളം​ ​കൊ​ട്ടാ​ര​വും​ ​ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍​ ​പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍​ ​ആ​ചാ​ര​ലം​ഘ​ന​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ​അ​വ​ര്‍​ ​ഇ​ന്ന് ​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍​ ​മു​ന്‍​കാ​ല​ങ്ങ​ളി​ലും​ ​ശ​ബ​രി​മ​ല​യി​ല്‍​ ​ദ​ര്‍​ശ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​ന്നൊ​ന്നും​ ​എ​തി​ര്‍​പ്പു​ക​ള്‍​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍​ ​ഇ​ക്കൂ​ട്ട​ര്‍​ക്ക് ​ദ​ര്‍​ശ​നം​ ​ന​ട​ത്തി​ ​പോ​കാ​നാ​യി.

എ​രു​മേ​ലി​യി​ല്‍​ ​പൊ​ലീ​സ് ​കാ​ട്ടി​യ​ ​ജാ​ഗ​ത്ര​ ​നി​ല​യ്ക്ക​ലും​ ​തു​ട​രു​ക​യാ​ണ്.​ ​വി​വി​ധ​ ​ഡി​പ്പോ​ക​ളി​ല്‍​ ​നി​ന്ന് ​വ​രു​ന്ന​ ​ബ​സു​ക​ളി​ലെ​ ​യാ​ത്ര​ക്കാ​രെ​ ​പൊ​ലീ​സ് ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​ബോം​ബ് ​സ്ക്വാ​ഡി​നൊ​പ്പം​ ​വ​നി​താ​ ​പൊ​ലീ​സും​ ​ബ​സി​നു​ള്ളി​ല്‍​ ​ക​യ​റി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യും​ ​സം​ശ​യം​ ​തോ​ന്നു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​പ്രാ​യം​ ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​പ​മ്ബ​യി​ലേ​ക്ക് ​ക​ട​ത്തി​വി​ടു​ന്ന​ത്.

എ​ന്നാ​ല്‍​ ​ചെ​ന്നൈ​യി​ല്‍​ ​നി​ന്ന് ​വ​രു​ന്ന​ ​യു​വ​തി​ക​ളി​ല്‍​ ​കൂ​ടു​ത​ല്‍​ ​പേ​രു​ണ്ടാ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​വ​ര്‍​ ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​അ​യ​ച്ചു​വെ​ന്ന് ​പ​റ​യു​മ്ബോ​ഴും​ ​സ​ര്‍​ക്കാ​രോ​ ​പൊ​ലീ​സോ​ ​ഇ​ക്കാ​ര്യ​ത്തി​ല്‍​ ​യാ​തൊ​രു​ ​തീ​രു​മാ​ന​വും​ ​എ​ടു​ത്തി​ട്ടി​ല്ല. പാ​ര്‍​ട്ടി​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും​ ​സ​ര്‍​ക്കാ​രി​നെ​തി​രെ​ ​അ​ഭി​പ്രാ​യം​ ​ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ​സ​ര്‍​ക്കാ​ര്‍​ ​നി​ല​പാ​ട് ​മ​യ​പ്പെ​ടു​ത്തി​യ​ത്.​ ശ​ബ​രി​മ​ല​യി​ല്‍​ ​ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​വ​രു​മാ​ന​ത്തി​ല്‍​ 42​ ​ശ​ത​മാ​ന​ത്തി​ലെ​ ​കു​റ​വും​ ​തി​രി​ച്ച​ടി​യാ​യി.​ ​ഇ​തേ​ ​അ​വ​സ്ഥ​ ​തു​ട​ര്‍​ന്നാ​ല്‍​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ​പ്പോ​ലെ​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡി​നെ​യും​ ​സ​ര്‍​ക്കാ​ര്‍​ ​സം​ര​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​

shortlink

Related Articles

Post Your Comments

Related Articles


Back to top button