Latest NewsIndia

പതിനെട്ട് തികയാത്ത 20,000 ഗര്‍ഭിണികള്‍ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ചെന്നൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ ഗര്‍ഭിണിയാകുന്നവരുടെ എണ്ണം കൂടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവുമായി തമിഴ്നാട്. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് 20,000 പതിനെട്ട് തികയാത്ത ഗര്‍ഭിണികളുണ്ട്. മാത്രമല്ല സംസ്ഥാനത്ത് ഇതുവരെ 700 ബാലവിവാഹങ്ങളും നടന്നു. ഗര്‍ഭിണിയുടെ ശരാശരി പ്രായം 16-18 നും ഇടയിലാണ്, ഇവരില്‍ ഭൂരിഭാഗം പേരും വിവാഹിതരുമാണ്. സംസ്ഥാനത്ത് ഇപ്പോഴും ബാല വിവാഹങ്ങള്‍ നടക്കുന്നു എന്നതിന്റെ സൂചനയാണ് ഇത് തരുന്നതെന്ന് ദേശീയ ആരോഗ്യ മിഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഭൂരിഭാഗം പേരും ഗര്‍ഭഛിദ്രം നടത്താന്‍ സമ്മതിക്കാത്തവരും പ്രസവം ഏറ്റവും ദുഷ്‌കരമായ നിലയിലേക്ക് കൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്നവരുമാണ് എന്ന് ഇവര്‍ പറയുന്നു.

ജില്ലാ സാമൂഹ്യ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം 2016 നും 2018 നും ഇടയ്ക്ക് 6,965 ബാല വിവാഹം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികാരോഗ്യത്തെ കുറിച്ച് കുട്ടികള്‍ക്ക് പഠനം നല്‍കണം എന്നാണ് അന്താരാഷ്ട്ര ജനസംഖ്യാ പഠന കേന്ദ്രം ഇക്കാര്യത്തില്‍ പറയുന്നത്. ലൈംഗികത, ഗര്‍ഭധാരണം, ഗര്‍ഭനിരോധന ഉപാധികള്‍, നിയമപരമായ ഗര്‍ഭഛിദ്രം, ലൈംഗീകരോഗങ്ങള്‍, എച്ച്.ഐ.വി. എന്നിവയെ കുറിച്ചെല്ലാം അറിവ് നല്‍കണം എന്നാണിവര്‍ പറയുന്നത്. ശാരീരികമായും മാനസികമായും അമ്മയാകാന്‍ പ്രാപ്തമല്ലാത്ത കൗമാര അവസ്ഥയിലെ ഗര്‍ഭധാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button