Latest News

യു.എ.ഇയില്‍ മലയാളി യുവാവിനെ കാണാതായി: സഹായം തേടി കുടുംബം

അബുദാബി•മലയാളി യുവാവിനെ അബുദാബിയില്‍ കാണാതായി. യുവാവിനെ കണ്ടെത്താന്‍ സഹായത്തിനായി കേഴുകയാണ് അദ്ദേഹത്തിന്റെ കുടുംബം.

27 കാരനായ ഹാരിസ് പൂമാടത്തിനെ കഴിഞ്ഞ ഡിസംബര്‍ 8 നാണ് അല്‍-ശമക്ക പ്രദേശത്ത് വച്ച് അവസാനമായി കണ്ടതെന്ന് സഹോദരന്‍ സുഹൈല്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു റെസ്റ്റോറന്റില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.

ഡിസംബര്‍ 8 ശനിയാഴ്ച ഹാരിസ് ഫോണില്‍ വിളിച്ച്, തന്നെ കാണാനായി വരികയാണെന്ന് പറഞ്ഞിരുന്നതായി സുഹൈല്‍ പറഞ്ഞു.

പോലീസില്‍ പരാതി നല്‍കിയതിന് പുറമേ ഹാരിസിനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയുടെയും സഹായം തേടിയിട്ടുണ്ടെന്ന് സുഹൈല്‍ പറഞ്ഞു. വിവരമറിഞ്ഞ് നാട്ടിലുള്ള മാതാവ് അതീവ ദുഖിതയാണ്. അവര്‍ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും സുഹൈല്‍ പറഞ്ഞു.

6 മാസം മുന്‍പാണ്‌ തങ്ങളുടെ പിതാവ് മരിച്ചത്. 11 സഹോദരങ്ങളില്‍ ഏറ്റവും ഇളയവനാണ് ഹാരിസ് എന്നും സുഹാല്‍ പറഞ്ഞു.

കഴിഞ്ഞദിവസം, ഇക്കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും സഹോദരനെ കണ്ടെത്താന്‍ സഹായം തേടി പരാതി നല്‍കുകയും ചെത്യ്തിരുന്നു. കമ്പനിയുമായുള്ള പ്രശ്നങ്ങള്‍ മൂലം ഹാരിസ് കേരളത്തിലേക്ക് പോയതാകാമെന്ന് കരുതുന്നതായും. അവന്‍ സുരക്ഷിതനാണെന്ന് താന്‍ വിശ്വസിക്കുന്നതായും സുഹൈല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button