Beauty & Style

നഖത്തിനു ഭംഗി കൂട്ടുന്ന ചില പൊടിക്കൈകള്‍

സ്ത്രീ സൗന്ദ്ര്യത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത സ്ഥാനമാണ് സുന്ദരമായ നഖങ്ങള്‍ക്കുള്ളത്. വളരെയധികം പരിചരണം ആവശ്യമുള്ളതും ഇവയ്ക്കാണ്. പൊട്ടിപ്പോകാതെയും ആകൃതി നിലനിര്‍ത്തിയുമെല്ലാം ഇവയെ സംരക്ഷിക്കുന്നത് ഒരല്‍പം പ്രയാസം പിടിച്ച കാര്യമാണ്. നഖങ്ങളുടെ പരിചരണത്തിനായി ഇപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കുക. ഇതു നഖം പൊട്ടിപ്പോകുന്നതു തടയും. ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനകം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചു കളയുക. നഖങ്ങള്‍ക്കും തിളക്കം കൂടും.

നന്നായി പുഴുങ്ങിയ ഉരുളക്കിഴഞ്ഞ് ഉടച്ചെടുത്ത് നഖങ്ങളും കൈപ്പത്തിയും കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. നഖങ്ങളുടെ കാന്തി നിലനിര്‍ത്താന്‍ സഹായിക്കും.

വിരലുകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുവെള്ളത്തില്‍ മുക്കുന്നത് നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
നഖങ്ങളില്‍ പാടുകള്‍ വീണിട്ടുണ്ടെങ്കിലോ നിറം മങ്ങിയിട്ടുണ്ടെങ്കിലോ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരല്‍പം നാരങ്ങാ നീരോ ഹൈഡ്രജന്‍ പൈറോക്‌സൈഡോ ചേര്‍ത്ത് തുടച്ചതിനു ശേഷം കഴുകിക്കളയുക. നഖങ്ങളില്‍ എല്ലായിപ്പോഴും എണ്ണപുരട്ടാന്‍ ശ്രദ്ധിക്കുക. ചെറു ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് കൂടുല്‍ പ്രയോജം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button