പത്തനംതിട്ട: നിലക്കൽ- പമ്പ റൂട്ടിലെ ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താതെ കെഎസ്ആര്‍ടിസി. ബസിൽ ടു വേ ടിക്കറ്റ് സംവിധാനം ഇപ്പോഴും തുടരുകയാണ്. ടു വേ ടിക്കറ്റ് നിർബന്ധം ആക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും മാറ്റം വരുത്താൻ കെ എസ് ആര്‍ ടി സി ഇപ്പോഴും തയ്യാറായിട്ടില്ല.
ശബരിമല നിരീക്ഷക സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചു ബുധനാഴ്ചയാണ് നിലക്കൽ പമ്പ റൂട്ടിൽ ടു വേ ടിക്കറ്റ് നിർബന്ധം ആക്കരുതെന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. നിലക്കൽ പമ്പ റൂട്ടിൽ 80 രൂപയാണ് കെ എസ് ആര്‍ ടി സി ചാർജ് ഈടാക്കുന്നത്. എസി ബസിനാണെങ്കിൽ 150 രൂപ നൽകണം. കൊച്ചു കുട്ടികൾക്ക് പോലും ഈ ചാർജാണ് ഈടാക്കുന്നത്.കുട്ടികൾക്ക് സാധാരണ സർവീസുകളിൽ പകുതി ചാർജ് നൽകിയാൽ മതി.
അതേ സമയം പൊലീസിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് ടു വേ ടിക്കറ്റ് നിർത്തലാക്കാത്തതെന്ന് കെ എസ് ആര്‍ ടി സി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.
Post Your Comments