തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് കത്ത് അയച്ചു. സസ്‌പെന്‍ഷന്‍ നീട്ടണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കത്ത് അയച്ചിരിക്കുന്നത്. ഈ മാസം 20ന് ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാകും. സസ്പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് കത്തയച്ചത്.
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് അനുവാദമില്ലാത്ത പുസ്‌കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെന്റ് ചെയ്തത്.
ചട്ടപ്രകാരം ഒരു വര്‍ഷം സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെ സര്‍ക്കാരിന് പുറത്തുനിര്‍ത്താം. അതിനു ശേഷം സസ്പെന്‍ഷന്‍ കാലാവധി നീട്ടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
Post Your Comments