തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ പി.കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി രംഗത്ത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിൽ പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് പെണ്‍ക്കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.
പി.കെ ശശിക്കെതിരായ പരാതി ഇന്ന് കേന്ദ്ര കമ്മറ്റി പരിശോധിക്കും. പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണെന്നും ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
പി.കെ.ശശി പരാതിക്കാരിയോട് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും യുവതിയുടെ ആരോപണത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലെന്നും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments