ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായെന്ന് സൂചിപ്പിക്കാനായി സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ദിയോ, ലോക്സഭാ എം.പി തംരധ്വാജ് സാഹു, ചരണ്‍ ദാസ് മഹന്ത്, ബാഗേല്‍ എന്നീ നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിന്റെ മുഖ്യ വിജയശില്പിയാണ് ഭൂപേഷ്.
Post Your Comments