Latest News

തടവു പുള്ളിയെ പൊലീസുകാര്‍ അങ്ങോട്ട് പണം നല്‍കി ജയില്‍ ചാടിച്ചു

ആലപ്പുഴ: തടവു പുള്ളിയെ പൊലീസുകാര്‍ അങ്ങോട്ട് പണം നല്‍കി ജയില്‍ ചാടിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ജയിലിലാണ് സമാനതകളില്ലാത്ത സംഭവം അരങ്ങേറിയത്. ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഷന്‍ വാങ്ങി നല്‍കുവാനായിരുന്നു പൊലീസുകാര്‍ തടവു പുള്ളിയെ ജയില്‍ ചാടിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 22 നാണ് ചെങ്ങന്നൂര്‍ തിരുവണ്ടൂര്‍ തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് ജയില്‍ ചാടിയത്. ഇയാള്‍ വിവിധ കേസുകളിലായി വര്‍ഷങ്ങളായി മാവേലിക്കര സബ് ജയിലില്‍ തടവു കഴിയുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ആര്‍ ശ്രീകുമാര്‍ അടക്കം നാലു പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ ജയപ്രകാശിനെ തമിഴ്നാട്ടിലെ കമ്പത്തില്‍ നിന്നും പൊലീസ് പിടികൂടി. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് രഹസ്യമൊഴി നല്‍കിനുണ്ടെന്ന് ജഡ്ജിയെ അറിയിക്കുകയായിരുന്നു. ഈ രഹസ്യ മൊഴിയാലാണ് മറ്റു പൊലീസൂകാര്‍ സൂപ്രണ്ടിനെ കുടുക്കുവാനായി പദ്ധതിയിട്ട കാര്യം പുറത്തു വന്നത്. ജയില്‍ ചാടുവാനായി പൊലീസികാര്‍ 10000 രൂപ തന്നതായും ജയപ്രകാശ് പറയുന്നു. സംഭവത്തില്‍ സ്ഥലം മാറ്റപ്പെട്ട സൂപ്രണ്ട് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പ് പ്രത്യേക അന്വേഷണം നടത്തും.

shortlink

Post Your Comments


Back to top button