Latest NewsIndia

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് അനുമതി

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് അനുമതി. ചെമ്പ് ശുദ്ധീകരണശാല തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. വേദാന്ത കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 28 മുതല്‍ കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു.

കമ്പനിക്കെതിരെ പ്രതിഷേധിച്ച 13 പേര്‍ മെയ് മാസത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. 1996 ലാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റിന്റെ പ്രവര്‍ത്തനം മേഖലയുടെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിച്ചു. ജലസ്രോതസ്സുകളും മണ്ണും വായുവും വിഷമയമായി. ജനങ്ങള്‍ പ്ലാന്റിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങി.

പ്ലാന്റിനെതിരെയുള്ള പരാതി ഒടുവിൽ സുപ്രീംകോടതിയിലെത്തി. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു. കമ്പനിക്ക് രണ്ടാം ഘട്ട വികസനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് തൂത്തുക്കുടിയില്‍ വീണ്ടും പ്രക്ഷോഭങ്ങള്‍ ശക്തമായത്. ആയിരങ്ങളാണ് സമരത്തിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button