റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച ഛത്തീസ്ഗഢില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതേസമയം പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്ത് സജീവ പരിഗണനയിലുള്ളത്. ഇരുവരുമായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഇന്ന് റായ്പൂരില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ചേരും.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന് തെരെഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിച്ചു. അതേസമയം ബിജെപിയുടെ കോട്ടയായിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ശരിക്കും പിടിച്ചടക്കുകയായിരുന്നു. 90 അംഗ ചത്തീസ്ഗഢ് നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
അതേസമയം മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായി. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം കൊണ്ടു വന്ന സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
Post Your Comments