ഹരിയാന: പ്രശസ്ത ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി. ഗുസ്തി താരം സോംവിര്‍ രതീയാണ് വിനേഷിന് വരണമാല്യം ചാര്‍ത്തിയത്. ജന്മ നാടായ ഹരിയാനയിലെ ബലാലി ഗ്രാമത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും നിരവധി മെഡലുകള്‍ വിനേഷ് ഇന്ത്യക്കായി കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം മടങ്ങിയെത്തവെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സോംവീര്‍ വിനേഷയോട് തനിക്ക് വിവാഹം കഴിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ദംഗല്‍ ചിത്രത്തിലൂടെ ശ്രദ്ധേയരായ ഗീതാ ഫോഗട്ട്- ബബിതാ കുമാരി സഹോദരിമാരുടെ അര്‍ദ്ധ സഹോദരിയാണ് വിനേഷ് ഫോഗട്ട്.
Post Your Comments