ദുബായ്: യുഎഇയിലെ അറിയപ്പെടുന്ന ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി 250 കോടി ദിർഹത്തിന്‍റെ ബാധ്യതയുമായി മുങ്ങി. നിരവധി ജീവനക്കാരെ വഴിയാധാരമാക്കിക്കൊണ്ട് അല്‍മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയായ അബ്ദുള്‍ ഖാദര്‍ സബീറിറാണ് മൂവായിരത്തിലേറെ ജീവനക്കാരെ പെരുവഴിയിലാക്കി മുങ്ങിയത്. വര്‍ഷങ്ങളായി വിപണിയില്‍ നല്ല പേരുണ്ടായിരുന്ന അല്‍ മനാമയില്‍ ജൂണിലാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. മെയിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ വൈകുകയുണ്ടായി. പതിയെ വിതരണക്കാര്‍ക്ക് പേയ്‌മെന്റുകള്‍ വൈകുകയും ബാങ്കില്‍ ചെക്കുകള്‍ മടങ്ങുകയും ചെയ്യാന്‍ തുടങ്ങി.
ചെക്കുകള്‍ ജൂണ്‍ മാസം മുതല്‍ മടങ്ങാന്‍ തുടങ്ങിയെങ്കിലും ആദ്യമൊന്നും ബാങ്കുകള്‍ ഇതുകാര്യമായി എടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹെഡ്ഡ് ഓഫീസ് പൂട്ടിയതായി ജീവനക്കാര്‍ കണ്ടെത്തി. പിന്നീട് ബാങ്കുകള്‍ക്കും കോടികള്‍ നല്‍കാനുണ്ടെന്ന് കണ്ടെത്തി. അപ്രതീക്ഷിതമായി നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഹൈപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്. കമ്പനി അടച്ചുപൂട്ടിയതു മൂലം ജീവനക്കാരാണ് കെണിയിലായത്. മിക്കവരുടേയും വിസകള്‍ റദ്ദാക്കപ്പെട്ടു. പലര്‍ക്കും തിരിച്ച് നാട്ടിലേക്ക് പോരേണ്ടിയും വന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് അബ്ദുള്‍ ഖാദര്‍ സബീര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments