Latest NewsInternational

കാഴ്ച്ചക്കാരില്‍ കൗതുകം നിറച്ച് ‘ചോക്ലേറ്റ് റോഡായി’ ജര്‍മ്മന്‍ പട്ടണം

വെസ്റ്റെന്‍: സാങ്കേതിക തകരാറ് മൂലം ഫാക്ടറിയില്‍ നിന്നും ചോക്ളേറ്റ് പുറത്തേക്കൊഴുകുയപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ റോഡ് ‘ചോക്ലേറ്റ് റോഡ്’ ആയി മാറി. കഴിഞ്ഞ തിങ്കളാഴ്ച ജര്‍മന്‍ പട്ടണമായ വെസ്റ്റെനില്‍ ഈ രസകരമായ സംഗതി അരങ്ങേറിയത്. റോഡിലെ ടാറിന് മുകളിലായി പരന്നിറങ്ങിയ ചോക്ളേറ്റ് ലായനിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി നാട്ടുകാരാണ് ചോക്ളേറ്റ് നിറഞ്ഞ റോഡ് കാണുവാനായി ഈ റോഡിനരികിലേക്ക് എത്തിയത്. ഫാക്ടറിയിലെ ടാങ്കില്‍ നിറച്ചിരുന്ന ചോക്ലേറ്റാണ് ഒഴുകിപ്പരന്നത്. സാങ്കേതിക തകരാറാണു ചോര്‍ച്ചയ്ക്കു കാരണമെന്ന് ഫാക്ടറി അധികൃതര്‍ പറഞ്ഞു. അവസാനം ഫയര്‍ഫോഴ്സ് ചൂടുവെള്ളം ഒഴിച്ചും ഷവലിന്‍ ഉപയോഗിച്ച് കോരിയുമാണ് ചോക്ലേറ്റ് നീക്കം ചെയ്തത്.

shortlink

Post Your Comments


Back to top button