ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റിന് നേരെ പഞ്ചായത്തു യോഗത്തിനിടെ ചെരുപ്പേറ്. വാഴത്തോപ്പ് പഞ്ചായത്തംഗമായ കെ.എം ജലാലുദീനാണ് ഡിസിസി യോഗത്തിനിടെ ചെരുപ്പെറിഞ്ഞത്. കോൺഗ്രസ്സും കേരളാകോണ്‍ഗ്രസ്സും ഒന്നിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. ഭരണസമിതിയുടെ കാലാവധി രണ്ടരക്കോല്ലം പിന്നിട്ടതോടെ മുന്നണി ധാരണപ്രകാരം കേരള കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് ആവും. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും നൽകണം.
ഒന്നാം വാർഡ് മെമ്പറായ കെ.എം ജലാലുദീനെ വൈസ് പ്രസിഡന്റാക്കാമെന്നായിരുന്നു കോണ്‍ഗ്രസിലെ ധാരണ. എന്നാൽ ഇത് മാറിയതോടെയാണ് ജലാലുദീൻ പ്രകോപിതനായതും , ഡിസിസി യോഗത്തിനിടെ പ്രസിഡന്റിന് നേരെ ചെരിപ്പെറിഞ്ഞതും. ഇതിനു ശേഷം പ്രതിഷേധ സൂചകമായി ജലാലുദ്ദീൻ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് രാജി വെച്ചിരിക്കുകയാണ്.
Post Your Comments