മുംബൈ: 2018 ല്‍ ഗൂഗിളിലൂടെ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളുടെ പട്ടിക കമ്പനി പുറത്തു വിട്ടു. ഹോണ്ടയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ അമേസാണ് ഈ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഈ പട്ടികയിലെ ആദ്യ പത്തു വാഹനങ്ങളില്‍ സാന്‍ട്രോയും ആള്‍ട്ടുറാസും ഇടം നേടിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ടാറ്റയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ വാഹനമായ ഹാരിയറിനെ തിരഞ്ഞവരും കുറവല്ല. വില്‍പ്പനയില്‍ ഏറെ നേട്ടമുണ്ടാക്കിയ വാഹനമാണ് ഹോണ്ടയുടെ രണ്ടാംതലമുറ അമേസ്. പെട്രോള്‍ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടെയാണ് രണ്ടാം തലമുറ അമേസ് എത്തിയത്. 5.80 മുതല്‍ 9.10 ലക്ഷം വരെയാണ് അമേസിന്റെ ഷോറൂം വില. മഹീന്ദ്രയുടെ മരാസോയും ടൊയോട്ടയുടെ യാരീസുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Post Your Comments