ഹിമാചല്‍ പ്രദേശ്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കി. പ്രമേയം കേന്ദ്രസര്‍ക്കാരിന് അയച്ച് നല്‍കി. ”പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയില്‍ പെടുന്ന മൃഗമല്ല. മനുഷ്യന് പല സംഭാവനകളും പശു നല്‍കുന്നുണ്ട്. പാല്‍ നല്‍കാതായാല്‍ പശുക്കളെ എല്ലാവരും ഉപേക്ഷിക്കും. അതിനാലാണ് ഇത്തരമൊരു തീരുമാനം വേണമെന്ന് പറയുന്നത്.” പ്രമേയം കൊണ്ടുവന്ന കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗ് പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭയും ഇതേ പ്രമേയം കൊണ്ടുവന്നിരുന്നു. രാജസ്ഥാന്‍ ഹൈക്കോടതിയും ഹൈദരാബാദ് ഹൈക്കോടതിയും ഇതേ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. മാതാവിനും ദൈവത്തിനും തുല്യമായ സ്ഥാനം പശുവിനും നല്‍കി ദേശീയ സ്വത്തായി പരിഗണിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
Post Your Comments