![CPM-OFFICE](/wp-content/uploads/2018/12/cpm-office.jpg)
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ച നാലരയോടെയാണ് സംഭവം. അക്രമികള്‍ ബൈക്കിലാണ് എത്തിയതെന്നാണ് നിഗമനം. സ്ഫോടനത്തിന് ശേഷം ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു.
സ്ഫോടനത്തില്‍ കെട്ടിടത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടയിലും നാദാപുരം- പുറമേരി ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments