Health & Fitness

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പ്രമേഹത്തിന് ശമനമാകും

പ്രമേഹം ഒരു അസുഖമല്ല. മറിച്ച് ഭക്ഷണനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താം. പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രമേഹരോഗികള്‍ പോഷക?ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എ?ന്നിവ കൃത്യസമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇടവേളകളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. പ്രമേഹരോ?ഗികള്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പാവയ്ക്ക്…

പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എന്‍സൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.

കോവയ്ക്ക…

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാന്‍ കോവയ്ക്കയ്ക്ക് സാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇന്‍ഡക്‌സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതെന്ന് പറയുന്നത്.

മധുരക്കിഴങ്ങ്…

മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരിയായ രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുന്നു. മറ്റു കിഴങ്ങുവര്‍ഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മധുരക്കിഴങ്ങ് പകുതി വേവിച്ചോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്.

ഉലുവ….

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ഉലുവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ട്രൈനല്ലീന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം മാത്രം കുടിച്ചാല്‍ ഉലുവയുടെ മുഴുവന്‍ ഗുണവും ലഭിക്കുകയില്ലെന്നും പഠനങ്ങള്‍ പറയുന്നു.

ബാര്‍ലി……..

പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ് ബാര്‍ലി എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ബാര്‍ലിയില്‍ നാരുകളും മഗ്‌നീഷ്യവും ക്രോമിയവും കോപ്പറും ധാരാളം അടങ്ങിയിട്ടുണ്ട്. ബാര്‍ലി വേവിച്ച് സാലഡിന്റെ കൂടെ ചേര്‍ത്തു കഴിക്കുന്നതും മറ്റും ധാന്യങ്ങളുടെ കൂടെ കഴിക്കുന്നതും ഉത്തമമാണ്. ബാര്‍ലി ഉപയോഗിക്കുന്നതുവഴി പ്രമേഹം ഉള്‍പ്പെടുന്ന മെറ്റബോളിക് സിന്‍ഡ്രോം തടയാം.

പയറുവര്‍ഗങ്ങള്‍…

പ്രമേഹരോഗികള്‍ ധാരാളം പയറുവര്‍?ഗങ്ങള്‍ കഴിക്കുക. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും പയറുവര്‍ഗങ്ങള്‍ സഹായിക്കും.പയറുവര്‍ഗങ്ങളിലെ പോഷകഘടകങ്ങള്‍ പ്രമേഹരോഗികള്‍ക്കു ഉത്തമമാണ്. പയറുവര്‍ഗങ്ങളില്‍പ്പെട്ട മുതിര, ചെറുപയര്‍, സോയാബീന്‍ തുടങ്ങിയവയില്‍ നാരുകളും ഫ്‌ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാനും ഒപ്പം വിശപ്പു കുറയ്ക്കാനും സഹായിക്കുന്നു.

നെല്ലിക്ക…

നെല്ലിക്കയിലെ വൈറ്റമിന്‍ സിയും ഫീനോളിക് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി എച്ച്ബിഎവണ്‍സി സാധാരണ നിലയില്‍ നിര്‍ത്താനും സഹായിക്കും. ഇന്‍സുലിന്റെ സംവേദനക്ഷമത (ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി) കൂട്ടാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രമേഹവ്രണങ്ങള്‍ ഉണങ്ങാന്‍ സഹായിക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ അകറ്റാനും വളരെ നല്ലതാണ് നെല്ലിക്ക.

shortlink

Post Your Comments


Back to top button