തിരുവനന്തപുരം : ബിജെപിയുടെ വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ പങ്കെടുക്കുമോ എന്നതിനെ കുറിച്ച് വ്യപാരികള്‍ നിലപാട് വെളിപ്പെടുത്തി. നാളത്തെ ഹര്‍ത്താല്‍ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായ സമിതി അറിയിച്ചു.. നാളത്തെ ഹര്‍ത്താല്‍ അനവസരത്തിലുള്ളതും ജനദ്രോഹവുമാണ്. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു പ്രസ്താവനയില്‍ അറിയിച്ചു.
ഹര്‍ത്താലുകള്‍ മൂലം ഭീമമായ സാമ്പത്തിക നഷ്ടമാണ് വ്യാപാര-വ്യവസായ മേഖലയ്ക്കും, സര്‍ക്കാര്‍ ഖജനാവിനും ഉണ്ടാകുന്നത്. ഇതില്‍ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവന്‍ വ്യാപാര-വ്യവസായ സംഘടനകളുടേയും സംയുക്ത യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.നസ്സിറുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച പകല്‍ 2 മണിക്ക് കോഴിക്കോട് വ്യാപാര ഭവനില്‍ വെച്ച് നടക്കും
Post Your Comments