തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജനെ വീണ്ടും തന്റെ സ്വന്തം നാവ് ചതിച്ചു. ഇത്തവണ നിയമസഭയില്‍ വെച്ചായിരുന്നു ജയരാജന് അമളി സംഭവിച്ചത്. കോവുര്‍ കുഞ്ഞുമോന്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടി പറയവെയായിരുന്നു മന്ത്രിയുടെ ഇത്തവണത്തെ നാക്കു പിഴ. എം. എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന്‍ ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഫുട്ബോള്‍ താരം ഐഎം വിജയനെ ആയിരുന്നു മന്ത്രി മനസ്സില്‍ ഉദ്ദേശിച്ചതെങ്കിലും പുറത്തു വന്നത് പ്രഭാഷകനും ഇടതു തത്വ ചിന്തകനുമായ എംഎന്‍ വിജയന്റെ പേര് ആയിരുന്നു.
തെറ്റു പറ്റിപ്പോയ മന്ത്രിയെ ചുറ്റുമിരിക്കുന്നവര്‍ ചേര്‍ന്ന് തിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രി അതൊന്നും വകവെക്കാതെ വീണ്ടും സംസാരിച്ചു കൊണ്ടേയിരുന്നു. നേരത്തെ ലോക ബോക്സിംഗ് താരം മുഹമ്മദലിയെ കേരളത്തിന്റെ അഭിമാന താരമെന്ന് വിശേഷിപ്പിച്ചത് വലിയ തോതില്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരുന്നു. അതു പോലെ തന്നെ പുതിയ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Post Your Comments