Latest NewsGulf

വളര്‍ത്തു മൃഗങ്ങളെ സംബന്ധിച്ച് യു.എ.ഇയില്‍ പുതിയ നിയമം

അബുദാബി: വളര്‍ത്തുമൃഗങ്ങളെ കൈയൊഴിയുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ട് പുതിയ യു.എ.ഇ. നിയമം നിലവില്‍വന്നു. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍ വിശദമാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും വളര്‍ത്തു മൃഗങ്ങളെ കൈയൊഴിയരുതെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു. ഇത് പിഴയും തടവുശിക്ഷയും വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമായാണ് പുതിയ നിയമത്തില്‍ കണക്കാക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നതെന്ന് വകുപ്പ് അണ്ടര്‍സെക്രട്ടറി സൈഫ് മുഹമ്മദ് അല്‍ സഹ്റ പറഞ്ഞു. മൃഗങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുന്നതോടൊപ്പം വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെക്കുന്നതിനെതിരേ ശക്തമായ വ്യവസ്ഥകളും നിയമത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button