ലക്നൗ: അയോദ്ധ്യയില്‍ സ്ഥാപിക്കുന്ന രാമ പ്രതിമയ്ക്കൊപ്പം സീതയുടെയും പ്രതിമ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുന്നത്.
ഇവിടെയാണ് സീത ജനിച്ചതും ശ്രീരാമനെ വിവാഹം ചെയ്തതും. ‘ഇത് മിഥിലയുടെ ഭൂമിയാണ്. ജനക രാജാവിന്റെ പുത്രി സീതയുടെ ഭൂമിയാണിത്. സീത സഹിച്ച സഹനങ്ങളുടെ കാര്യം ഒര്‍ത്തപ്പോള്‍ ഇവിടെ ശ്രീരാമനൊപ്പം സീതയുടെ വിഗ്രഹവും കൂടി വേണമെന്ന് തോന്നിയെന്നാണ് കരണ്‍ സിംഗ് കത്തില്‍ പറയുന്നത്.
ഇരുവരും ഒരുമിച്ചുള്ള വിഗ്രഹമാണ് സ്ഥാപിക്കേണ്ടത്. അതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. അയോദ്ധ്യയില്‍ രാമന്റെ 221 മീറ്റര്‍ നീളമുള്ള പ്രതിമ നിര്‍മിക്കാനുള്ള പദ്ധതികള്‍ യോഗി ആദിത്യനാഥ് നേരത്തെ തയ്യാറാക്കിയിരുന്നു
Post Your Comments