Latest NewsInternational

മരണശേഷമുള്ള മനുഷ്യന്റെ ആത്മാവിനെ തേടിയിറങ്ങി ഗവേഷകര്‍ : കണ്ടെത്താന്‍ ബ്രെയിന്‍ സ്‌കാനര്‍

ബീജിംഗ് : മരണശേഷമുള്ള മനുഷ്യന്റെ ആത്മാവിനെ തേടിയിറങ്ങി ഗവേഷകര്‍ . ഇതിനായി ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനര്‍ ചൈന നിര്‍മിക്കുന്നു. മനുഷ്യന്റെ തലച്ചോറിലെ ഓരോ ന്യൂറോണിന്റെയും ചലനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്താന്‍ മാത്രം ശേഷിയുള്ളതായിരിക്കും ഈ സ്‌കാനര്‍. ഈ അദ്ഭുത ഉപകരണം പുതിയ പല അറിവുകളും മനുഷ്യര്‍ക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നൂറു കോടി യുവാന്‍ ചിലവു വരുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗുവാങ്ടോങ് പ്രവിശ്യയിലെ ഷെന്‍ചെനിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് സൂചന.

മനുഷ്യന്റെ സുബോധത്തെക്കുറിച്ചും പാര്‍ക്കിന്‍സന്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശാന്‍ ഈ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യന്‍ ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിലെ പ്രവര്‍ത്തികളെക്കുറിച്ച് നിരവധി അറിവുകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

shortlink

Post Your Comments


Back to top button