Latest NewsKerala

നാളെ ഹർത്താലിന് ആഹ്വാനം

തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമല കർമ്മസമിതിയും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലൻ നായർ സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. പ്രവർത്തകരും പോലീസും സമയോചിതമായ ഇടപെട്ടതിനാൽ വൻദുരന്തം ഒഴിവായി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button