കണ്ണൂര്‍: സാക്ഷരത പ്രേരക് മാരുടെ മേഖലായോഗത്തില്‍ പ്രതിഷേധിച്ചതിനു തൊട്ടുപിന്നാലെ വയനാട് ജില്ലാപ്രേരക് ബൈജു ഐസക്കിന് സസ്‌പെന്‍ഷന്‍. ജോലി സ്ഥിരത, മാസങ്ങളായി മുടങ്ങിയ ശമ്പളം വിതരണം ചെയ്യുക, വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നടപടി. നിയമസഭയും സാക്ഷരതാ മിഷനും ചേര്‍ന്നു നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലായിരുന്നു പ്രതിഷേധം.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലയിലെ പ്രേരക് മാര്‍ക്കായാണ് മേഖലായോഗം വിളിച്ചത്. പങ്കെടുത്ത പ്രേരക് മാരില്‍ ഭൂരിപക്ഷവും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് യോഗ ഹാളിലെത്തിയത്. ശമ്പളം ലഭിക്കാത്തത് സംബന്ധിച്ചും ശമ്പളം വെട്ടിക്കുറച്ചതിനെതിരെയും പലതവണ പരാതികള്‍ നല്‍കിയിരുന്നുവെന്നും എറണാകുളത്ത് നോഡല്‍ പ്രേരക് മാരുടെ യോഗത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധി
ച്ചിരുന്നുവെന്നും പ്രേരക് മാര്‍ പറയുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വായ് മൂടിക്കെട്ടി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
Post Your Comments