
കാസര്‍ഗോഡ്: കര്‍ണ്ണാടക വനത്തിനുള്ളില്‍ നായാട്ടിനായി പോയ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ കസ്റ്റഡിയിലാണ്.
കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാകാം ഇയാള്‍ മരിച്ചതെന്നാണ് സംശയം. വാഗമണ്‍തട്ട് എന്ന സ്ഥലത്ത് നിന്നാണ് ജോര്‍ജ്ജിന്റെ മൃതദേഹം കണ്ടെടുത്തത്. നായാട്ടിനായാണ് ജോർജ്ജും കൂടെ രണ്ടുപേരും വനത്തിനുളിൽ പ്രവേശിച്ചത്.
Post Your Comments