ഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഡല്‍ഹിയില്‍ നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്പ്രതിപക്ഷപാര്ട്ടികളുടെ യോഗം ചേര്‍ന്നത്.
ബിജെപി വിരുദ്ധ മുന്നണി ശക്തമാക്കുന്നതിന് ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഡല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുത്തത്. സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെ നേതാക്കള്‍ യോഗത്തിനെത്തിയില്ല.ബിഹാറില്‍ ലോക്സഭാ സീറ്റ് വീതംവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉപേന്ദ്ര കുശ്വാഹ ബിജെപി സഖ്യം ഉപേക്ഷിക്കുകയും കന്ദ്ര മന്ത്രി സ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷത്തേക്ക് നീങ്ങുന്നതിനായി ലാലു പ്രസാദ് യാദവിന്റെ മക്കള്‍ വഴി കുശ്വാഹ ചര്‍ച്ചകള്‍ നടത്തിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം എന്നിച്ചു ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നത്. ഇന്ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ജനുവരി എട്ടുവരെയാണ് ശൈത്യകാല സമ്മേളനം.
Post Your Comments